ഇംഫാൽ: സായുധസംഘടനയിലേക്ക് കേഡർമാരെ റിക്രൂട്ട് ചെയ്തെന്നാരോപിച്ച് 53കാരിയെ പൊലിസ് അറസ്റ്റ് ചെയ്തു.
സംസ്ഥാന പൊലിസും ആസാം റൈഫിൾസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കോന്തൗജം റീത്ത ദേവി എന്ന മായയെ അറസ്റ്റ് ചെയ്തത്.
ഇംഫാൽ വെസ്റ്റ് ജില്ലയിൽ ലാങോൾ ഗെയിം വില്ലേജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിരോധിത സായുധസംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യിലേക്ക് കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ മായ ഏർപ്പെട്ടിരുന്നതായാണ് ആരോപണം.